
ചെറു ചൂടില്‍ നാരങ്ങാ വെള്ളം കുടിക്കാം
വെറും വയറ്റില്‍ ചെറു ചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ചെറു ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് സൈനസ്, തൊണ്ടവേദന എന്നിവയെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി. ധാരാളമടങ്ങിയിട്ടുള്ള നാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായകമാണ്. നാരങ്ങാ വെള്ളം കരളിന്റെ ആരോഗ്യ വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അനീമിയ, വൃക്കയിലെ കല്ലുകള്‍ എന്നിവയെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.