
മത്തങ്ങ കഴിക്കാം ഗുണം പലതാണ്
നിസാരനല്ല മത്തങ്ങ.മത്തങ്ങ കഴിച്ചാല്‍ ഗുണങ്ങള്‍ ഒട്ടേറെയുണ്ട്. മത്തങ്ങയിലുള്ള ആന്റ് ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
നാരുകള്‍ അടങ്ങിയ മത്തങ്ങയും മത്തങ്ങ കരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി. ധാരാളമടങ്ങിയ മത്തങ്ങ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റ് ഓക്‌സിഡന്റുകള്‍ അടങ്ങിയ മത്തങ്ങ പതിവായി കഴിക്കുന്നത് ചില ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബറിന്റെ സുലഭ്യതയും കലോറി കുറവുമാണ് മത്തങ്ങയില്‍ എന്നുള്ളതിനാല്‍ വിശപ്പു കുറയ്ക്കാനും അതു വഴി ശരീര വണ്ണം കുറയ്ക്കാനും മത്തങ്ങ കഴിക്കുന്നതു വഴി സാധിക്കും.