
നോട്ടുനിരോധനവും ജിഎസ്ടിയും
വ്യാപാരമാന്ദ്യത്തിനു കാരണമല്ല
ടി. നസിറുദ്ദീന്‍
നോട്ടുനിരോധനവും ജിഎസ്ടിയും വ്യാപാരമാന്ദ്യത്തിനു കാരണമല്ല : ടി. നസിറുദ്ദീന്‍
കോഴിക്കോട്: നോട്ടുനിരോധനവും ജിഎസ്ടിയും വ്യാപാര മാന്ദ്യത്തിനു കാരണമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. എന്തും പുതുതായി വന്നാല്‍ അല്‍പ്പം കുഴപ്പമുണ്ടാകും. തുണിയുടുക്കുന്നവന്‍ പാന്റുടുത്താല്‍ കുഴപ്പമുണ്ടാകും. പാന്റുടുക്കുന്നവന്‍ തുണിയുടുത്താലും കുഴപ്പമുണ്ടാകും. കുറച്ചു കഴിഞ്ഞാല്‍ അതൊക്കെ മാറിക്കിട്ടും. അത്രയെ ജിഎസ്ടിയുടെ കാര്യത്തിലുമുള്ളൂ. വ്യാപാര രംഗത്തെടുക്കുന്ന സമീപനമാണ് പ്രശ്‌നം. എന്തു വ്യാപാരം നടത്തണം എന്തില്‍ ഇന്‍വെസ്റ്റുമെന്റ് നടത്തണമെന്ന് ജനങ്ങള്‍ക്കറിയില്ല. വ്യാപാരം റിയല്‍ എസ്റ്റേറ്റ്, വിലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി വാടകക്കു കൊടുക്കുക എന്നതൊക്കെയാണ് ബിസ്‌നസ് എന്നാണ് പലരും കരുതുന്നത്. ഇതല്ലാതെ ഒട്ടേറെ വ്യാപാര രംഗങ്ങളിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. ഐടി വ്യവസായം, ഫുഡ്‌പ്രോസസിംഗ് വ്യവസായം എന്നിവയിലേക്ക് ആളുകള്‍ വരണം. പരമ്പരാഗതമായി ചെയ്യുന്ന തുണിക്കച്ചവടം, അരിക്കച്ചവടം എന്നിവയില്‍ നിന്ന് മാറി പുതിയപാത സ്വീകരിച്ചാല്‍ സാമ്പത്തിക മാന്ദ്യംമാറും,.