
മലയാളികളുടെ പ്രിയ താരമാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തില്‍ ബാലാമണിയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ?ഗംഭീര തിരിച്ചുവരവും നവ്യ നടത്തി. ഇപ്പോഴിതാ തന്റെ കരിയറില്‍ പുതിയൊരു തുടക്കത്തിന് തിരികൊളുത്തുകയാണ് നവ്യ.
കൊച്ചിയില്‍ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ നായര്‍. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിം?ഗ് ആര്‍ട്‌സ് ഡിസംബര്‍ 3ന് ആരംഭിക്കും. പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടക. മാതംഗിയുടെ വെബ്‌സൈറ്റില്‍ സംവിധായകന്‍ സിബി മലയില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ ശില്‍പ്പശാലയ്ക്കും തുടക്കമാകും. സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി., കെ മധു , എസ് എന്‍ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരന്‍ , മനു മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുക്കും.