രണഭൂമിയില്‍ തോക്കേന്തി  ധനുഷ് ; 'ക്യാപ്റ്റന്‍ മില്ലര്‍' ഫസ്റ്റ് ലുക്ക് കാണാം
 



കോളിവുഡില്‍ നിര്‍മ്മാതാക്കള്‍ ഇന്ന് മിനിമം ഗ്യാരന്റി കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. ആവറേജ് അഭിപ്രായം നേടിയാല്‍ത്തന്നെ ഇന്ന് ഒരു ധനുഷ് ചിത്രം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സര്‍) ഈ വര്‍ഷം ധനുഷിന്റേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ഏറെ ശ്രദ്ധ നേടിയ ക്യാപ്റ്റന്‍ മില്ലറിന്റെ ഒരു പ്രധാന പബ്ലിസിറ്റി മെറ്റീരിയല്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് അത്.

ഒരു യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷിന്റെ കഥാപാത്രമാണ് പോസ്റ്ററില്‍. പോരാടി വീണവരുടെ ജഡങ്ങള്‍ നിറഞ്ഞ ഫ്രെയ്മില്‍ ക്യാപ്റ്റന്‍ മില്ലര്‍ മാത്രമാണ് ജീവനോടെ നില്‍ക്കുന്ന ഒരേയൊരാള്‍. വിദൂരതയില്‍ മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും അരുണ്‍ മാതേശ്വരന്‍ ആണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്റെ തമിഴ് സംഭാഷണ രചയിതാവുമാണ്. 


 

Related Posts

0 Comments

Leave a reply