
കൊച്ചി: സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഗരുഡന്‍ ആദ്യത്തെ ഞായറാഴ്ചയും മികച്ച കളക്ഷന്‍ കേരള ബോക്‌സോഫീസില്‍ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിന് മികച്ച പ്രീ റിലീസ് ഹൈപ്പ് നല്‍കിയിരുന്നു. റിലീസ് ദിനം മുതല്‍ ചിത്രം കളക്ഷനില്‍ തുടര്‍ന്ന സ്ഥിരത ചിത്രം റിലീസ് ചെയ്ത ആദ്യ ഞായറാഴ്ച ഉണ്ടാക്കിയെന്നാണ് ബോക്‌സോഫീസ് കണക്കുകള്‍ പറയുന്നത്.
ഒരു കോടിയില്‍ നിന്ന കളക്ഷന്‍ ഞായറാഴ്ച രണ്ട് കോടിയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഫിലിം ട്രേഡ് പോര്‍ട്ടല്‍ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ചിത്രം ഞായറാഴ്ച 2.4 കോടി രൂപയാണ് നേടിയത്. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര ബോക്‌സോഫീസ് കളക്ഷന്‍ 5.15 കോടിയായി. 41.18 ശതമാനം ആയിരുന്നു ചിത്രത്തിന്റെ ഒക്യൂുപെന്‍സി.
റിലീസ് ദിന കേരള കളക്ഷനിലെ 75 ശതമാനവും വന്നിരിക്കുന്നത് ഈവനിംഗ്, നൈറ്റ് ഷോകളില്‍ നിന്നാണെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനി നേരത്തെ അറിയിച്ചിരുന്നു. ഇതേ അവസ്ഥയായിരുന്നു ഞായറാഴ്ചയും തുടര്‍ന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. 'അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്ന് ആളിപ്പടരുന്ന ഒരു ?ഗംഭീര ത്രില്ലര്‍' എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്ന വാചകം.
ഒക്ടോബര്‍ മൂന്നിന് ആണ് ?ഗരുഡന്‍ റിലീസ് ചെയ്തത്. നവാ?ഗതനായ അരുണ്‍ വര്‍മയാണ് സംവിധാനം. സുരേഷ് ?ഗോപി, ബിജു മേനോന്‍ എന്നിവര്‍ക്ക് ഒപ്പം തലൈവാസല്‍ വിജയ്, സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാ?ഗര്‍ തുടങ്ങി ഒട്ടനവധി താരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.