ഓര്‍മകള്‍ക്ക് വര്‍ണം ചാര്‍ത്തും ഈ ഗാനം
 



'ഞാനും നീയും' എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു.. എംവിഎച്ച് മീഡിയ അവതരിപ്പിച്ചിരിക്കുന്ന മ്യൂസിക് ആല്‍ബത്തിലെ നീലാംബരി എന്ന് തുടങ്ങുന്ന ഗാനമാണ് യു ട്യൂബില്‍ ശ്രദ്ധ നേടുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഇ. രുദ്രന്‍ വാര്യര്‍ രചനയില്‍  എം വി ഹരിശങ്കര്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നു. 

പാര്‍വതി, അഞ്ജന ആര്‍. വാര്യര്‍, രാജശ്രീ രാജീവ്, ഗായത്രി രാജീവ് എന്നിവരുടെ ചുവടുകള്‍ ദൃശ്യമിഴിവേകുന്നു. ന്യത്തസംവിധാനം പാര്‍വതി സൂരജ് , കാമറ അഭിഷേക് ബാസ്,  എഡിറ്റിംഗ് ശ്രീരാജ് ലാല്‍ , ബിജിഎം അജി തൃശൂര്‍.

'നീലാംബരി തോരാമിഴി  .. തേനൊഴുകും മൊഴി' എന്നു തുടങ്ങുന്ന ഗാനം പ്രകൃതി ഭംഗിയെയും സ്ത്രീ സൗന്ദര്യത്തെയും പ്രണയത്തെയുമൊക്കെ വര്‍ണിച്ചൊഴുകുന്നു. മലയാണ്മയും പച്ചപ്പും പൂക്കളും അരുവിയുമൊക്കെയായുള്ള ദൃശ്യ വരുന്നും. അന്യം നിന്നു പോകുന്ന പ്രകൃതി ഭംഗിയിലേക്കും നഷ്ടപ്രണയത്തിന്റെ നൊമ്പരങ്ങളിലേക്കുമൊക്കെ ഈ ഗാനം നിങ്ങളെ കൈപിടിച്ചു കൊണ്ടു പോവും. 

Related Posts

0 Comments

Leave a reply