
അജിത്തിന്റെ നായികയാകാന്‍ മഞ്ജു വാര്യര്‍ 'എകെ 61' ഒരുങ്ങുന്നു
വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടന്‍ അജിത്തും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. 'എകെ 61'(AK 61)എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരും(Manju Warrier) അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എകെ 61ല്‍ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടി ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യാഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍, വെട്രിമാരന്‍ ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.
ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ബോണി കപൂറാണ് നിര്‍മാണം. അതേസമയം, ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍പും നിരവധി തമിഴ് സിനിമകളില്‍ സാന്നിധ്യം അറിയിച്ച താരമാണ് മോഹന്‍ലാല്‍. എന്നാല്‍ 'എകെ 61'ല്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതിച്ചുവോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടിയിരിക്കുന്നു. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ഇത്. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്.ലളിതം സുന്ദരമാണ് മഞ്ജു വാര്യരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.