
കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം 'വിക്ര'ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'വിക്രം' ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുക.ഇപ്പോഴിതാ കമല്‍ഹാസന്‍ ചിത്രത്തിന്റെ കേരളത്തിലെ
വിതരണാവകാശം സംബന്ധിച്ചാണ് പുതിയ വാര്‍ത്ത (Vikram).ഷിബു തമീന്‍സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കായിരിക്കുന്നത്. വിക്രം എന്ന ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ഷിബു തമീന്‍ പറയുന്നു. കമല്‍ഹാസനൊപ്പം വിക്രം എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം.നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാന്‍ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു.അനിരുദ്ധ് ആണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.