ആലിയ- രണ്‍ബീര്‍ വിവാഹംവിഷു ദിനത്തില്‍
 


മുംബൈ:ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹം ഏപ്രില്‍ 14ന് നടക്കുമെന്ന് ആലിയയുടെ കുടുംബം സ്ഥിരീകരിക്കുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഈ മാസം 14 ന് വിവാഹിതരാകുമെന്ന് റോബിന്‍ ഭട്ട് വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോബിന്റെ വെളിപ്പെടുത്തല്‍.(ranbir kapoor alia bhatt wedding date announced)നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലെ രണ്‍ബീറിന്റെ വീട്ടില്‍ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. കരണ്‍ ജോഹര്‍, ഷാരൂഖ്, സഞ്ജയ് ലീല ബന്‍സാലി തുടങ്ങി ബോളിവുഡിലെ വന്‍ താരനിര വിവാഹത്തിനെത്തുമെന്നാണ് കരുതുന്നത്.

വിവാഹത്തിന് ശേഷം, ആലിയ ഭട്ട് തന്റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പറക്കും. രണ്‍ബീറാകട്ടെ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിലും ജോയിന്‍ ചെയ്യും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹതിരാകുന്നത്.

Related Posts

0 Comments

Leave a reply