പുതിയ നൃത്തരൂപവുമായി റിമ
 



റിമ കല്ലിങ്കല്‍ പുതിയ നൃത്ത രൂപവുമായി രംഗത്ത്. കൊറോണ പടിയിറങ്ങുന്ന വേളയിലാണ് താരം പുതിയ നൃത്ത രൂപത്തിന്റെ ഫോട്ടോകള്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.  കൊച്ചിയില്‍ ആറുവര്‍ഷത്തിലേറെയായി  മാമാങ്കം എന്ന പേരില്‍ ഡാന്‍സ് സ്റ്റുഡിയോ റിമ നടത്തി വന്നിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ ഈ സ്റ്റുഡിയോ അടച്ചു പൂട്ടുകയാണെന്ന് റിമ അറിയിച്ചിരുന്നു. 
റിമയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് കോവിഡ് പിന്‍വലിയുന്ന സമയത്താണ് പുതിയ നൃത്ത രൂപത്തിന്റെ ഫോട്ടോ അവര്‍  പുറത്തു വിട്ടിരിക്കുന്നത്.  മാമാങ്കം സ്റ്റുഡിയോ എന്നതിനു  പകരം മാമാങ്കം ഡാന്‍സ് കമ്പനി എന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 


 

Related Posts

0 Comments

Leave a reply