ദുബായിലും വാഹനമോടിക്കും ഇനി പൃഥിരാജ്
 



ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടി നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസന്‍സ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് ക്ലാസ് വേണ്ടെന്നും ടെസ്റ്റുകള്‍ പാസായാല്‍ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയത്.

അതേസമയം, കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകര്‍. ഷാജി കൈലാസാണ് സംവിധാനം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. കോമഡി എന്‍ര്‍റ്റെയ്‌നര്‍ ആയ ചിത്രത്തില്‍ അച്ഛനും മകനുമായാണ് പൃഥ്വിയും മോഹന്‍ലാലും എത്തിയത്. 

മലയാളം ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമമായ 'വലൈ പേച്ച്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപകാല ഹിറ്റ് തമിഴ് ചിത്രം 'മാനാടി'ലെ കൈയടി നേടിയ കോമ്പിനേഷനായ ചിലമ്പരശനും എസ് ജെ സൂര്യയുമാവും റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാലു, സ്‌കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആവും സംവിധായകന്‍. മലയാളം ഒറിജിനലില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഇവ.

Related Posts

0 Comments

Leave a reply