'ഹാപ്പി ബര്‍ത്ത് ഡേ ചേട്ടാ '; ഇന്ദ്രജിത്തിന് ആശംസയുമായി പൃഥ്വി


മലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രജിത്ത്. 'പടയണി' എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ താരം പിന്നീട് മലയാളികളുടെ ഇഷ്ട നടനായി മാറുകയായിരുന്നു. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ദ്രജിത്തിന് അനുജന്‍ പൃഥ്വിരാജ് നല്‍കിയ ആശംസയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  ഇരുവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജ് ആശംസ അറിയിച്ചിരിക്കുന്നത്. 'ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടന്‍' എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്.  ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഇന്ദ്രജിത്തിന് ജന്മദിനമാശംസയുമായി രംഗത്തെത്തുന്നത്. 

പടയണിക്ക് ശേഷം 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍' എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ലാല്‍ ജോസ് സംവിധാനം ചെയ്ത 'മീശമാധവന്‍' എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കിയ ചിത്രങ്ങളില്‍ ഒന്ന്. പിന്നീടിങ്ങോട്ട് തിരശ്ശീലയില്‍ നിറ സാന്നിധ്യമായി താരമുണ്ട്. 

അതേസമയം, 'നൈറ്റ് ഡ്രൈവ്' എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 

Related Posts

0 Comments

Leave a reply