
മലയാള സിനിമയില്‍ സമീപകാലത്ത് 'മലൈക്കോട്ടൈ വാലിബനോ'ളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പോ തന്നെയാണ് അതിന് കാരണം. പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നുതന്നെ വന്‍ പ്രതീക്ഷ നല്‍കിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷകളും കാത്തിരിപ്പുകളും വെറുതെ ആയില്ല എന്നാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മുന്‍പ് വന്ന വിഷ്വലുകളില്‍ നിന്നും അധികമായി ഒന്നുമില്ലെങ്കിലും പ്രേക്ഷകര്‍ക്ക് വന്‍ ട്രീറ്റ് ആണ് മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെ ലഭിച്ചത്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ്. രണ്ട് ദിവസം മുന്‍പ് ടീസര്‍ വരുന്നെന്ന് അറിഞ്ഞതുമുതല്‍ പ്രേക്ഷകര്‍ ആഘോഷത്തില്‍ ആയിരുന്നു. ഒടുവില്‍ ഇന്നലെ എത്തിയ ടീസര്‍ ഇതുവരെ കണ്ടത് ആറ് മില്യണിലേറെ ആളുകളാണ്. അതും വെറും പതിനേഴ് മണിക്കൂറില്‍. വന്‍ പ്രതീക്ഷയാണ് ടീസര്‍ സമ്മാനിച്ചതെങ്കിലും കൂടുതല്‍ വിഷ്വല്‍സ് ആഡ് ചെയ്യാത്തത് നിരാശ ഉണ്ടാക്കി എന്ന് പറയുന്നവരുണ്ട്. എന്നാല്‍ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് പറയുന്നവരും മറുവശത്തുണ്ട്.
എന്തായാലും മലൈക്കോട്ടൈ വാലിബന്‍ പൂര്‍ണമായും ഒരു ലിജോ ജോസ് സിനിമയാണെന്നും മോഹന്‍ലാലിന്റെ വന്‍ തിരിച്ചുവരവ് ആകുമെന്നും തന്നെയാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. മോഹന്‍ലാല്‍, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.