
പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. വിദേശത്തും ഹിറ്റായിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലടയില്‍ ഏഴ് ദിവസം കൊണ്ട് വിദേശത്ത് നിന്ന് നേടിയ കളക്ഷന്റെ ആകെ കണക്കുകള്‍ പുറത്തുവിട്ടു. സംവിധായകന്‍ വിപിന്‍ ദാസിന്റെ ഹിറ്റ് ചിത്രമായ ഗുരുവായൂര്‍ അമ്പലനടയില്‍ വിദേശത്ത് 26.6 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബേസിലും വേഷമിട്ട ഗുരുവായൂര്‍ അമ്പലനടയില്‍ തമാശ രംഗങ്ങള്‍ ഏറെയുണ്ട്.