ലാലു അലക്‌സിന്റെ ''ഇമ്പം'' ടീസര്‍ പുറത്തിറങ്ങി
 


ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി. സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ഇമ്പത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്ന്‍ര്‍ ചിത്രമായിരിക്കും ഇമ്പം.

വിനീത് ശ്രീനിവാസനു പുറമേ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ഇമ്പത്തിന്റെ ഓഡിയോ റൈറ്റ്‌സ് നേടിയിരുന്നു. ഛായാഗ്രഹണം നിജയ് ജയന്‍ ആണ്. ഇമ്പം ഒക്ടോബറിലാണ് പ്രദര്‍ശനത്തിന് എത്തുക.


 

Related Posts

0 Comments

Leave a reply