രണ്ടാമത്തെ മകള്‍ പിറന്നു; സന്തോഷം പങ്കുവച്ച് ഗിന്നസ് പക്രു
 



മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഗിന്നസ് പക്രുവിന് പെണ്‍ക്കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നത്. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. ( guinness pakru blessed with baby girl )

ചേച്ചിയമ്മ എന്ന്് ക്യാപ്ഷന്‍ നല്‍കിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.


 

Related Posts

0 Comments

Leave a reply