
ബെംഗലൂരു: ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. 395 കോടിയുടെ ബോക്‌സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വന്‍ വിജയം നേടിയ ചിത്രത്തിന്റെ അടുത്ത ഭാ?ഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്റെ പ്രഖ്യാപനം. കാന്താരയുടെ ചിത്രീകരണത്തിനിടെയാണ് പ്രീക്വല്‍ എന്ന ആശയം തന്റെ മനസ്സില്‍ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.
കാന്താരയോട് അപാരമായ സ്‌നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി. ഈ അവസരത്തില്‍ കന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കണ്ടത് യഥാര്‍ത്ഥത്തില്‍ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വര്‍ഷം വരും' - ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചു.
കാന്താരയുടെ ഷൂട്ടിംഗ് നടത്തുമ്പോഴാണ് പെട്ടെന്ന് പ്രീക്വല്‍ ആശയം മനസ്സില്‍ തെളിഞ്ഞത്, നിലവില്‍, ഇതിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. ഞങ്ങള്‍ കൂടുതല്‍ വിശദാംശങ്ങളില്‍ ഗവേഷണം നടത്തുകയാണ്. ഇത് നന്നായി പുരോഗമിക്കുന്നു. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.