ബിക്കിനി വിവാദത്തില്‍ വീഴാതെ 'പഠാന്‍', റെക്കോര്‍ഡിട്ട് 'ബെഷറം രംഗ്..'
 


ബോളിവുഡിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'പഠാന്‍'. തുടരെയുള്ള പരാജയങ്ങളില്‍ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍. ഏതാനും നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിലെ ആദ്യ?ഗാനം റിലീസ് ചെയ്തിരുന്നു. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ?ഗാനരം?ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ?ഗത്തെ ചൊടിപ്പിക്കുകയും പഠാന്‍ ബഹിഷ്‌കരിക്കണമെന്നും ചിത്രം തിയറ്ററില്‍ എത്തിക്കരുതെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. വിഷയത്തില്‍ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക് ഇടയിലും പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് 'പഠാന്‍'.

പഠാനിലെ ആദ്യ?ഗാനമായ 'ബെഷറം രംഗ്..'ഇതിനോടകം കണ്ടത് 100 മില്യണിലധികം ആളുകളാണ്. അതും വെറും പത്ത് ദിവസം കൊണ്ട്. സമീപകാലത്തെ ബോളിവുഡിലെ ഹിറ്റ് ?ഗാനങ്ങളായ ദില്‍ബര്‍, ആംഖ് മേരി, സീട്ടി മാര്‍ തുടങ്ങിവയെ പിന്നിലാക്കിയാണ് 'ബെഷറം രംഗ്..' ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

Related Posts

0 Comments

Leave a reply