ഭര്‍ത്താവോ .. അത് നാന്‍താസൊല്ലറ്ത് - തമ്മന്ന 


തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തമന്ന പാപ്പരാസികള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത്. 'ഭര്‍ത്താവിനെ' പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നല്‍കിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പ് കോളങ്ങള്‍ക്കുള്ള മറുപടിയായിരുന്നു പോസ്റ്റ്.

2005 ല്‍ ഹിന്ദി ചിത്രമായ ചാന്ദ് സാ റോഷന്‍ ചേഹരയിലൂടെ അഭിനയരംഗത്ത് എത്തിയ തമന്ന തെലുങ്ക്, തമിഴ് ഭാഷകളിലും വേഷമിട്ടു. ഹാപ്പി ഡേയ്സിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പഠിക്കാതവന്‍, അയന്‍, പയ്യാ, സുരാ, കോ, 100% ലവ്, ബാഹുബലി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

അതിനിടെ ക്രിക്കറ്റ് താരം വിരാട് കോലിയും തമന്നയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 2012 ലെ ഈ ഗോസിപ്പിന് പ്രതികരണവുമായി 2019 ല്‍ തമന്ന തന്നെ രംഗത്തെത്തി. 'പരസ്യം ചിത്രീകരിക്കുന്നതിനിടയില്‍ ഞാനും കോലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാല്‍ നാല് വാക്കുകള്‍ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാന്‍ കോലിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. ഞാന്‍ ജോലി ചെയ്തിട്ടുള്ള ചില നടന്‍മാരേക്കാള്‍ മികച്ച സഹതാരമായിരുന്നു കോലി. അത് പറയാതെ വയ്യ' തമന്ന പറഞ്ഞു.

സെല്‍കോണ്‍ ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് കോലിയും തമന്നയും പ്രണയത്തിലാണെന്ന അബ്യൂഹം ശക്തമായി പ്രചരിക്കുന്നത്. എന്നാല്‍ പിന്നീടാണ് കോലി അനുഷ്‌ക്കയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത് പുറത്തുവരുന്നത്. പ്രണയത്തിലായി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ല്‍ അനുഷ്‌ക്കയും കോലിയും വിവാഹതിരായി.


 

Related Posts

0 Comments

Leave a reply