
ആമിര്‍ ഖാന്റെയും മുന്‍ ഭാര്യയും സിനിമാ നിര്‍മാതാവുമായ റീന ദത്തയുടേയും മകള്‍ ഇറാ ഖാന്‍ വിവാഹിതയാകുന്നു. ഇറയുടേയും കാമുകന്‍ നുപുര്‍ ഷിഖരെയുടേയും വിവാഹ നിശ്ചയം നടന്നു.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയ്നറായ നുപുര്‍ ഇറയെ പ്രപ്പോസ് ചെയ്യുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിക്കുന്നത്.വിവാഹ നിശ്ചയ ചടങ്ങില്‍ ആമിര്‍ ഖാന്‍, മുന്‍ ഭാര്യ റീന ദത്ത, കിരണ്‍ റാവു എന്നിവര്‍ക്ക് പുറെ ബന്ധുവും നടനുമായ ഇമ്രാന്‍ ഖാന്‍, മന്‍സൂര്‍ ഖാന്‍ എന്നിവരും പങ്കെടുത്തു. വിവാഹ തിയതി സംബന്ധിച്ച വിവരങ്ങളൊന്നും നിലവില്‍ പുറത്ത് വന്നിട്ടില്ല.