'ന്നാ താന്‍ കേസ് കൊട്'; ഹാഫ് സെഞ്ച്വറി അടിച്ച് ചാക്കോച്ചന്‍ ചിത്രം
 



പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്. പോസ്റ്റര്‍ വാചകത്തിലെ വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ വിവാദങ്ങളില്‍ പതറാതെ കുഞ്ചാക്കോ ബോബന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ഹാഫ് സെഞ്ച്വറി അടിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. 

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ന്നാ താന്‍ കൊട് 50 കോടി ക്ലബ്ബില്‍ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്‌നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാന്‍. ന്നാ താന്‍ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി', എന്നാണ് കുഞ്ചാക്കോ ബോബന്‍ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം?ഗത്തെത്തിയത്. 

Related Posts

0 Comments

Leave a reply