
തെന്നിന്ത്യയുടെ സൂപ്പര്‍ താരമാണ് നയന്‍താര. 10 കോടി രൂപയാണ് നയന്‍താരയ്ക്ക് പ്രതിഫലമായി പുതിയ ചിത്രത്തില്‍ ലഭിക്കുക. എന്നാല്‍ നയന്‍താരയല്ല തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. അത് ഉര്‍വശി റൗതേലയാണ്. ( urvashi rautela earns double than nayantara )
ശരവണ സ്റ്റോഴ്സ് നിര്‍മിച്ച് അരുള്‍ ശരവണന്‍ നായകനായ 'ദ ലജന്‍ഡ്' എന്ന ചിത്രത്തില്‍ ഉര്‍വശി റൗതേലയ്ക്ക് ലഭിച്ചത് 20 കോടി രൂപയാണ്. ഹിന്ദി താരമായ ഉര്‍വശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജന്‍ഡ്.കഴിഞ്ഞ പത്ത് വര്‍ഷമായി ദക്ഷിണേന്ത്യന്‍ താര ലോകം അടക്കി വാഴുന്ന, ആരാധകര്‍ ഏറെ സ്‌നേഹത്തോടെ നയന്‍സ് എന്ന് വിളിക്കുന്ന നയന്‍താര, വിവാഹ ശേഷമാണ് പ്രതിഫലം ഉയര്‍ത്തുന്നത്.ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജവാനില്‍ നയന്‍താരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിര്‍മാതാക്കള്‍ സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുണ്ട്.