ദുല്‍ഖര്‍ സല്‍മാന്റെ സീതാരാമത്തിലെ 'കണ്ണില്‍ കണ്ണില്‍' ലിറിക്കല്‍ വീഡിയോ പുറത്ത്
 



 ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ഓഗസ്റ്റ് അഞ്ചിന് ആഗോളതലത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രത്തിലെ 'കണ്ണില്‍ കണ്ണില്‍' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 'കാലം നമ്മില്‍ തന്നോരെ വരം' എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് യുവഗായകന്‍ കെ.എസ് ഹരിശങ്കരും സിന്ദൂരി എസും ചേര്‍ന്നാണ്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് അരുണ്‍ അലാട്ടാണ്. 

1965ല്‍ നടന്ന സീതയുടെയും റാമിന്റെയും ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന മനോഹരമായ പാട്ടാണിത്.ദുല്‍ഖര്‍ സല്‍മാനും, ഹനു രാഘവപുടിയും, സ്വപ്ന സിനിമാസും ഒന്നിക്കുന്നതാണ് സീതാരാമം. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രണയ ജോഡി ആയി മൃണാല്‍ തക്കൂര്‍ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തില്‍ രശ്മിക മന്ദാനയുമുണ്ട്.

 ഇവര്‍ക്ക് പുറമേ സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണേല കിഷോര്‍ തുടങ്ങിയവര്‍ വേഷമിടുന്നു. പണയകഥകളുടെ മാസ്റ്റര്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമയുടെ കീഴില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സീതാരാമത്തിന്റെ ഛായാഗ്രഹണം പി. എസ.് വിനോദാണ്. അഡീഷണല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. 

പഴയ ലുക്കിലുള്ള നിവിന്‍ തിരിച്ച് വരും, കുറിപ്പ് വൈറല്‍ സാങ്കേതിക സംഘം: എഡിറ്റര്‍: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത്. 

Related Posts

0 Comments

Leave a reply