
ബോളിവുഡിലെ ഗ്ലാമറസ് നായികയായിരുന്ന മല്ലിക ഷെരാവത്ത് ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരാനൊരുങ്ങുകയാണ്. ആര്‍കെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 2003 ല്‍ ഖ്വായിഷ് എന്ന സിനിമയിലൂടെയാണ് മല്ലിക അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന സിനിമയിലൂടെയാണ് നടി ബോളിവുഡില്‍ ചര്‍ച്ചാ വിഷയമായത്. സിനിമയില്‍ ഇമ്രാന്‍ ഹാഷ്മിയും മല്ലികയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളും മല്ലികയുടെ ബിക്കിനി സീനുകളും ബി ടൗണില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. 2004 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു അനുരാഗ് ബാസു ഒരുക്കിയ മര്‍ഡര്‍.
ശേഷം ഒട്ടനവധി ഐറ്റം ഡാന്‍സുകളിലും ഗ്ലാമറസ് വേഷങ്ങളിലും മല്ലിക ഷെരാവത്ത് എത്തി. തെന്നിന്ത്യന്‍ സിനിമകളിലും മല്ലികയുടെ ഡാന്‍സ് നമ്പറുകള്‍ എത്തി. വിദേശത്തേക്ക് താമസം മാറിയതോടെയാണ് മല്ലിക ഷെരാവത്തിനെ ലൈം ലൈറ്റില്‍ കാണാതായത്. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചു വരുന്ന പശ്ചാത്തലത്തില്‍ താന്‍ മുമ്പ് ചെയ്ത ഗ്ലമറസ് വേഷങ്ങളെക്കുറിച്ചും തനിക്ക് സിനിമാ മേഖലയില്‍ നിന്നുമുണ്ടായ അനുഭവങ്ങളും പങ്കുവെക്കുകയാണ് മല്ലിക ഷെരാവത്ത്.
താന്‍ അതീവ ഗ്ലാമറസ് ആയി അഭിനയിക്കുന്നത് മൂലം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തന്നോട് ചില അനിഷ്ടമുണ്ടായിരുന്നെന്നാണ് മല്ലിക പറയുന്നത്. പക്ഷെ പുരുഷന്‍മാര്‍ക്ക് തന്നോട് വലിയ സ്‌നേഹമായിരുന്നെന്നും മല്ലിക ഷെരാവത്ത് പറയുന്നു. എനിക്ക് തോന്നുന്നത് എന്റെ ഗ്ലാമര്‍ അവരെ സംബന്ധിച്ച് വളരെയധികമായിരുന്നു. എനിക്ക് അതില്‍ ഒരു ഖേദവും ഉണ്ടായിരുന്നില്ല. മര്‍ഡറില്‍ ഞാന്‍ ബിക്കിനി ധരിച്ചു. എനിക്ക് മുമ്പും നടിമാര്‍ ബിക്കിനി ധരിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നല്ല ശരീരമാണ്. ബീച്ചില്‍ ഒരു സാരി ധരിച്ച് നില്‍ക്കണമെന്നാണോ നിങ്ങള്‍ക്ക്. ഞാന്‍ ബിക്കിനി ധരിക്കുകയും എന്റെ ശരീരം ആഘോഷിക്കുകയും ചെയ്യും. കാരണം എന്നെ സംബന്ധിച്ച് അത് വളരെ സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു. പക്ഷെ അത് അഭിമുഖീകരിക്കാന്‍ ആളുകള്‍ക്ക് പറ്റുന്നുണ്ടായിരുന്നില്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. പുരുഷന്‍മാര്‍ക്ക് എന്നോട് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പുരുഷന്‍മാര്‍ എന്നെ സ്‌നേഹിക്കുന്നു. ഞാന്‍ തിരിച്ച് അവരെയും സ്‌നേഹിക്കുന്നു. ചില സ്ത്രീകള്‍ക്ക് മാത്രമാണ് എന്നോട് നീരസം. എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് സാഹോദര്യം ഇഷ്ടമാണ്, മല്ലിക ഷെരാവത്ത് പറഞ്ഞു.