നിറഞ്ഞ സദസില്‍ ഭീഷ്മ പര്‍വ്വം രണ്ടാം വാരത്തിലേക്ക്; മനസുകള്‍ കീഴടക്കി മൈക്കിളും കൂട്ടരും 



നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ (mamootty) ഭീഷ്മപര്‍വ്വം(Bheeshma Parvam). അമല്‍ നീരദ (Amal Neerad)  സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ബോക്‌സ് ഓഫീസിലും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം രണ്ടാം വാരത്തിലേക്ക് എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

സക്‌സസ് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജയകരമായി പ്രദര്‍ശനം തുടരാന്‍ അവസരമൊരുക്കിയ എല്ലാവര്‍ക്കും ടീം നന്ദി അറിയിക്കുകയും ചെയ്യുന്നു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം?ഗത്തെത്തിയത്. അതേസമയം, റിലീസ് ദിനം മുതല്‍ മികച്ച ബോക്‌സ് ഓഫീസ് കള?ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു.

'ഭീഷ്മപര്‍വ്വം' ചിത്രം 50 കോടി ക്ലബിലെത്തിയതിന് നന്ദി പറഞ്ഞാണ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്മപര്‍വ്വം'ത്തിന്റെ ബോക്‌സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.


 

Related Posts

0 Comments

Leave a reply