സൂപ്പര്‍ കൂളായി മോഹന്‍ലാല്‍; ആഘോഷമാക്കി  ആരാധകര്‍
 


മലയാളികളുടെ പ്രിയതാരമാണ് മോഹന്‍ലാല്‍(Mohanlal ). മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ എത്തി ആറാട്ടില്‍ എത്തി നില്‍ക്കുകയാണ് താരമിപ്പോള്‍. ഇതിനിടയില്‍ സംവിധായകന്റെ മേലങ്കിയും അദ്ദേഹം അണിഞ്ഞു. മോഹന്‍ലാലിന്റെ ഓഫ് സക്രീന്‍ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ആഘോഷമാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ചിത്രം മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സൂപ്പര്‍ കൂളായി, നിറ ചിരിയോടെയുള്ള  മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാനാകും. അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. മോഹന്‍ലാലിന്റെ സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ചില കമന്റുകള്‍. എേന്തായാലും ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ചു മണിക്കൂര്‍ കൊണ്ട് 33,000 ലൈക്കുകളും 2200 കമന്റുകളുമാണ് ഫെയ്‌സ് ബുക്കില്‍ ലാലിന്റെ ഈ ഫോട്ടോയ്ക്കു ലഭിച്ചത്. 

Related Posts

0 Comments

Leave a reply