'വാശി', ടൊവിനൊ- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
 



കീര്‍ത്തി സുരേഷും ടൊവിനൊ തോമസും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വാശി' . 'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ് . വിഷ്ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍, എ ആര്‍ റഹ്‌മാന്‍, തൃഷ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിവിട്ടിരിക്കുന്നത്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക എന്നാണ് വ്യക്തമാകുന്നത്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം  നിര്‍വഹിക്കുന്നത്.  മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.


രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ ജി സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ.  റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വിഷ്ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു. എപ്പോഴായിരിക്കും 'വാശി'യെന്ന ചിത്രം റിലീസ് ചെയ്യുക എന്ന് അറിയിച്ചിട്ടില്ല.

'മിന്നല്‍ മുരളി'യെന്ന ചിത്രമാണ് ടൊവിനൊ തോമസിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തില്‍ ആദ്യമായി ഒരു സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി. ടൊവിനൊ തോമസിന് ചിത്രം വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്.

മലയാളത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മഹേഷ് ബാബു നായകനാകുന്ന 'സര്‍ക്കാരു വാരി പാട്ട'യാണ് കീര്‍ത്തി സുരേഷിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം. മെയ് 12നാണ് ചിത്രം റിലീസ് ചെയ്യുക. പരശുറാം ആണ് കീര്‍ത്തി  ചിത്രം സംവിധാനം  ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സര്‍ക്കാരു വാരി പാട്ട നിര്‍മിക്കുക്കുന്നത്. കീര്‍ത്തി  സുരേഷിന് മികച്ച വേഷമാണ് സര്‍ക്കാരു വാരി പാട്ടയിലെന്നാണ് നടിയെ സ്വാഗതം ചെയ്ത് മഹേഷ് ബാബു പറഞ്ഞതും. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന്‍ തുടങ്ങിയവര്‍ സര്‍ക്കാരു വാരി പാട്ടയില്‍ അഭിനയിക്കുന്നു.  സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.


 

Related Posts

0 Comments

Leave a reply