കൊവിഡ് വിശ്രമത്തിനു ശേഷം റിമ വീണ്ടും വര്‍ക്കൗട്ടുകളിലേക്ക്
 


മലയാള സിനിമയിലെ പ്രിയ നായികമാരിലൊരാളാണ് റിമ കല്ലിങ്കല്‍(Rima Kallingal). സിനിമയില്‍ എത്തി ചുരുങ്ങിയ കാല കൊണ്ടുതന്നെ മലയാള സിനിമാസ്വാദകരുടെ മനസില്‍ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളുടെ രൂപത്തില്‍ റിമ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് റിമയുടേതായി ഇപ്പോള്‍ വൈറലാകുന്നത്. 

കൊവിഡ് മുക്തയായതിന് പിന്നാലെ വര്‍ക്കൗട്ടിനെത്തിയ ചിത്രങ്ങളും കുറുപ്പുമാണ് റിമ കല്ലിങ്കല്‍ പങ്കുവച്ചിരിക്കുന്നത്. 'ഒരു മാസത്തെ കൊവിഡ് വിശ്രമത്തിന് ശേഷം വീണ്ടും വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍, പക്ഷേ ശരീരത്തിന് നിങ്ങളെ കീഴ്പ്പെടുത്താനാകും. അതുകൊണ്ട് ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക', എന്നാണ് റിമ ചിത്രത്തോടൊപ്പം കുറിച്ചത്.


ശ്യാമപ്രസാദിന്റെ 'ഋതു'വിലൂടെ തുടക്കം കുറിച്ച് ബി?ഗ് സ്‌ക്രീനില്‍ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്.'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Related Posts

0 Comments

Leave a reply