ഗന്ധര്‍വനും സ്മിത ഗേറ്റും
 വേര്‍പിരിയുന്നു 


നടന്‍ നിതീഷ് ഭരദ്വാജ് വിവാഹബന്ധം വേര്‍പെടുത്തുന്നു. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും തീരുമാനിച്ചത്. നിതീഷ് ഭരദ്വാജ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സ്മിതയുടേയും  നിതീഷ് ഭരദ്വാജിന്റ്രേയും രണ്ടാം വിവാഹമായിരുന്നു.

വിവാഹമോചനത്തിന് നിതീഷ് ഭരദ്വാജ് 2019ലാണ് കേസ് ഫയല്‍ ചെയ്തത്. മുംബൈ കുടുംബ കോടതിയലാണ് ഇപോള്‍ കേസ് നടക്കുന്നത്.  വിവാഹമോചനത്തിന്റെ കാരണങ്ങള്‍ പുറംലോകത്തോട് വിളിച്ചു പറയാന്‍ താത്പര്യമില്ലെന്നും. മരണത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് വേര്‍പിരിയില്‍ എന്നും നിതീഷ് ഭരദ്വാജ് പറയുന്നു.

 ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത ഗേറ്റുമായുള്ള നിതീഷ് ഭരദ്വാജിന്റെ വിവാഹം 2009ലായിരുന്നു. ഇരട്ടക്കുട്ടികളുണ്ട് ഇവര്‍ക്ക്. നിതീഷ് ഭരദ്വാജിന്റെ ആദ്യ വിവാഹം മോനിഷ പട്ടേലുമായിട്ടായിരുന്നു. 1991ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 

'ഞാന്‍ ഗന്ധര്‍വന്‍' എന്ന ചിത്രമാണ് നിതീഷ് ഭരദ്വാജിനെ മലയാളികളുടെ പ്രിയങ്കരനാക്കിയത്. പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ നിതീഷ് ഭരദ്വാജിന് ഗന്ധര്‍വ്വന്റെ രൂപമായി. '

Related Posts

0 Comments

Leave a reply