
താന്‍ ഇരയാക്കപ്പെടലില്‍ നിന്ന്
അതിജീവനത്തിലേക്കുള്ള
യാത്രയില്‍:ആക്രമിക്കപ്പെട്ട നടി
കൊച്ചി: ഇരയാക്കപ്പെടലില്‍ നിന്ന് അതിജീവനത്തിലേക്കുള്ള യാത്രയെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങള്‍ ഉയരുമ്പോള്‍ തനിച്ചല്ലെന്ന് തോന്നുന്നു. തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായതായി നടി പ്രതികരിച്ചു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് ശേഷം ആദ്യമായാണ് നടിയുടെ പ്രതികരണം.