കടലുണ്ടിക്കടവ് പാലത്തിനു സമീത്തെ ബാലേട്ടന്റെ ചായക്കട പ്രസിദ്ധമാണ്
കോഴിക്കോട് .മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ കടലുണ്ടിക്കടവ് പാലത്തിനു സമീത്തെ ബാലേട്ടന്റെ ചായക്കട പ്രസിദ്ധമാണ്. ഇവിടുത്തെ പൊരിച്ചമീനും ഉച്ചയൂണും. കൊതിയൂറും രുചിയാണത്. ആ രുചിപ്പെരുമ നാടും കടലും കടന്ന് പുകള്‍പെറ്റിരിക്കുന്നു. രണ്ടു കിലോവരെയുള്ള പുഴ മത്സ്യങ്ങള്‍ മുഴുവനായി പൊരിച്ചു നല്‍കും. ഐസ് വയ്ക്കാത്ത ഫ്രഷായ പുഴമത്സ്യം. ബാലേട്ടന്റെ ഭാര്യ ദമയന്തിയുടേതാണ് മത്സ്യത്തിലെ മസാലക്കൂട്ട്. ബാലേട്ടന്റെയും കുടുംബത്തിന്റെയും നളപാചകം കാണാം