
ഉള്ളി കഴിക്കാം, ഗുണം പലത്
ഉള്ളിയില്‍ വിറ്റാമിന്‍ സി. ധാരാളമടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉള്ളി നല്ലതാണ്. ഉള്ളിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ തലച്ചോറിന്റെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളുമടങ്ങിയിട്ടുള്ള ഉള്ളി ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കുന്നു. കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറുമുള്ള ഉള്ളി കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു