പിങ്ക് നിറത്തിലും പുല്‍ച്ചാടി
 



പിങ്ക് നിറത്തിലുള്ള പുല്‍ച്ചാടി, അതാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ച. ടിറ്ററില്‍ പിങ്ക് പുല്‍ച്ചാടിയുടെ ഫോട്ടോ വന്നതോടെയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.  യുകെയിലെ ആംഗ്ലെസിയിലെ ലാന്‍ഡെഗ്ഫാനിലെ തോട്ടത്തില്‍ ഡാലിയ ചെടികള്‍ വെട്ടിമാറ്റുന്നതിനിടയിലാണ് 65കാരനായ ഗാരി ഫിലിപ്‌സ് പിങ്ക് പുല്‍ച്ചാടിയെ കണ്ടെത്തിയത്. ലോകത്തില്‍ തന്നെ അപൂര്‍വ്വമാണ് പിങ്ക് പുല്‍ച്ചാടികള്‍. ഇതിനു മുമ്പ് ഒരു തവണയാണത്രെ പിങ്ക് പുല്‍ച്ചാടിയെ കണ്ടിട്ടുള്ളത്.  ആളുകള്‍ അവരുടെ ജീവിത കാലത്ത് പിങ്ക് പുല്‍ച്ചാടിയെ കാണാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്നാണ് വിലയിരുത്തല്‍. സാധാരണ പച്ച തവിട്ട് നിറങ്ങളിലാണ് പുല്‍ച്ചാടികളെ കണ്ടു വരുന്നത്.   


 

Related Posts

0 Comments

Leave a reply