ഷാര്‍ജയില്‍ വിദേശികള്‍ക്കും ഇനി ഭൂമി വാങ്ങാം വില്‍ക്കാം
 



സ്വന്തം പേരില്‍ഷാര്‍ജയില്‍ വസ്തുവകകള്‍ വാങ്ങാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കി റിയല്‍ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്തു. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് നിയമഭേദഗതിക്ക് അനുമതി നല്‍കിയത്. ഇതനുസരിച്ച് സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം.

ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തുവകകള്‍ വാങ്ങാനാകൂ. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാം. യുഎഇ പൗരന്റെ പാരമ്പര്യ സ്വത്തില്‍ നിയമനുസൃതം അവകാശമുള്ള വിദേശപൗരനും ഉടമസ്ഥാവകാശം ലഭിക്കുന്ന തരത്തിലാണ് ഭേദഗതി. കൂടാതെ ഉടമയുടെ വിദേശപൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തില്‍ വസ്തുവകകള്‍ കൈമാറാനും പുതിയ ഭേദഗതി അനുമതി നല്‍കുന്നു.

റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുടെ ഉടമസ്ഥാവകാശം, ഉയര്‍ന്ന ഓഹരി വിഹിതം എന്നിവ നിയമ നടപടികള്‍ പാലിച്ച് വിദേശ പൗരന് നല്‍കാം. നിലവില്‍ യുഎഇയിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും പൗരന്‍മോര്‍ക്ക് മാത്രമേ ഷാര്‍ജയില്‍ സ്വത്തുക്കള്‍ വാങ്ങാന്‍ അനുമതിയുള്ളു.ദുബായിയിലും അബുദാബിയും നേരത്തെ തന്നെ വിദേശികള്‍ക്ക് സ്വകാര്യ സ്വത്ത് അവകാശം അനുവദിച്ചിരുന്നു.


 

Related Posts

0 Comments

Leave a reply