അമ്പതു വര്‍ഷത്തിനു ശേഷം
കോസ്‌മോസ് ഭൂമിയില്‍ പതിക്കുന്നു 


 

സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം അന്‍പത് വര്‍ഷത്തിന് ശേഷം ഭൂമിയിലേക്ക് പതിച്ചേക്കും. കോസ്മോസ് 482 എന്ന് പേരിട്ടിരിക്കുന്ന പേടകം വിക്ഷേപണ സമയത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭൂമിയെ കറങ്ങി വരുകയായിരുന്നു. ഈ ദൗത്യത്തിന്റെ സഹോദരി ബഹിരാകാശ പേടകമായിരുന്ന വെനീറ 8 ശുക്രനില്‍ എത്തിയിരുന്നു. ദ സ്‌പേസ് റിവ്യൂവിന്റെ ബഹിരാകാശ നിരീക്ഷകനായ മാര്‍ക്കോ ലാങ്ബ്രോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ശുക്രന്‍ ദൗത്യവുമായി കോസ്മോസ് 482 ഡിസന്റ് ക്രാഫ്റ്റ്, 1972-023E എന്ന  പേടകം ഭൂമിയെ ചുറ്റുന്ന അവസാന പാതയിലാണ് പരാജയപ്പെട്ടത്. തകര്‍ന്ന് ഭൂമിയെ ചുറ്റുന്ന അവശിഷ്ടം ലാന്‍ഡര്‍ മാത്രമല്ല, യഥാര്‍ത്ഥ വെനീറ പേടകത്തിന്റെ വലിയൊരു ഭാഗം ഉള്‍പ്പെടുമെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.

ഏകദേശം മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഈ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്നാണ് ലാംഗ്ബ്രൂക്ക് പറയുന്നു. ശുക്രന്റെ കട്ടിയുള്ള അന്തരീക്ഷത്തിലൂടെ കടന്നുപോകാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ പേടകം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

972-ല്‍ കസാക്കിസ്ഥാനിലെ ബൈകോണൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് കോസ്മോസ് 482 വിക്ഷേപിച്ചത്. ഈ പേടകത്തിനും വെനീറ 8 ന്റെ രൂപകല്പനയ്ക്ക് സമാനമായ ഡിസൈന്‍ ആയിരുന്നു. എന്നിരുന്നാലും, ഭൂമിക്ക് ചുറ്റുമുള്ള ഉയര്‍ന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ കുടുങ്ങിയതിന് ശേഷം ഈ ദൗത്യം പരാജയപ്പെട്ടു. തെറ്റായി സജ്ജീകരിച്ച ടൈമര്‍ കാരണം ദൗത്യത്തിന്റെ ഭൂമിയെ ചുറ്റിയുള്ള അവസാനഘട്ടത്തില്‍ പേടകം ഷട്ട്ഡൗണായി പോയതാണ് ദൗത്യത്തിന്റെ പരാജയത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. ദൗത്യത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തേക്ക് നയിക്കാനായിരുന്ന ദൗത്യമാണ് പരാജയപ്പെട്ടത്. 

1972- മുതല്‍ ഭൂമിയെ കറങ്ങുന്ന ഡിസന്റ് ക്രാഫ്റ്റിന്റെ ഭൂമിയുമായുള്ള ഉയരം കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ 7,700 കിലോമീറ്ററിലധികം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2022 മെയ് 1 ലെ കണക്ക് പ്രകാരം ഈ വസ്തു ഭൂമിയെ ചുറ്റുന്നത് 198 x 1957 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണെന്നാണ് ജ്യോതിശാസ്ത്രജ്ഞന്‍ പറയുന്നത്.നാസയുടെ ഒരു ഓപ്പണ്‍ സോഴ്സ് ടൂളായ ജനറല്‍ മിഷന്‍ അനാലിസിസ് ടൂള്‍ (GMAT) ഉപയോഗിക്കുന്ന ജ്യോതിശാസ്ത്രജ്ഞര്‍ 2025-ന്റെ തുടക്കത്തിനും 2026-ന്റെ അവസാനത്തിനും ഇടയില്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത പറയുന്നു. ഇതില്‍ 20 ശതമാനം വരെ തെറ്റ് പറ്റാം എന്നാണ് പറയുന്നത്. ഈ സമയത്ത് അല്ലെങ്കില്‍ ഭൂമിയില്‍ ഈ പേടകത്തിന്റെ ഭാഗങ്ങള്‍ പതിക്കാന്‍ കൂടുതല്‍ സാധ്യത 2024 പകുതി മുതല്‍ 2027 പകുതി വരെയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.


 

Related Posts

0 Comments

Leave a reply