ഗോമൂത്രം കുടിച്ചിട്ടും
 പ്രഗ്യക്ക് കോവിഡ് 


 



ഭോപ്പാല്‍: ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ കൊവിഡ് പരിശോധനാ ഫലം വന്നെന്നും പോസിറ്റീവാണെന്നും ട്വിറ്ററിലൂടെയാണ് പ്രഗ്യാ സിങ് അറിയിച്ചത്. നേരത്തെ കൊവിഡ് സംബന്ധമായ രോഗങ്ങള്‍ക്ക് ഗോമൂത്രം ഫലപ്രദമാണെന്നും ഗോമൂത്രം ഉപയോഗിക്കുന്നതിനാല്‍ തനിക്ക് കൊവിഡ് വരില്ലെന്നും പറഞ്ഞ നേതാവാണ് പ്രഗ്യാ സിങ്.

രാജ്യം ഒന്നാം കൊവിഡ് തരംഗത്തെയും മറ്റും നേരിടുമ്പോഴായിരുന്നു പ്രഗ്യാ സിങ് താക്കൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കൊവിഡ് ബാധമൂലം ഉണ്ടാകുന്ന ശ്വാസകോശ അണുബാധയില്‍ നിന്ന് ഗോമൂത്രം നമ്മളെ സംരക്ഷിക്കും. തനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്, അതുകൊണ്ട് ദിവസവും ഗോമൂത്രം ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ കൊവിഡിനെതിരെ എനിക്ക് ഒരു മരുന്നും ആവശ്യമില്ല. തനിക്ക് കൊവിഡും വരില്ലെന്നായിരുന്നു പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞത്. നേരത്തെ ഗോമൂത്രം കാന്‍സറിനുള്ള മരുന്നാണെന്ന പ്രഗ്യാ സിങ്ങിന്റെ വാദവും രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു.

Related Posts

0 Comments

Leave a reply