എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ; ഡൗണ്‍ലോഡ് ചെയ്യുന്നത്  എങ്ങിനെ



തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാകും. പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഡിജിലോക്കറില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.
https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ മുകളില്‍ സൂചിപ്പിച്ച വെബ്‌സൈറ്റില്‍ signup എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനനതീയതിയും (ആധാറില്‍ നല്‍കിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജന്‍ഡര്‍, മൊബൈല്‍ നമ്പര്‍ ആറക്ക പിന്‍നമ്പര്‍ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയില്‍ ഐ.ഡി, ആധാര്‍ നമ്പര്‍ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം.

തുടര്‍ന്ന് ഈ മൊബൈല്‍ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് (OTP) കൊടുത്ത ശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കണം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം 'Get more now' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. Education എന്ന സെക്ഷനില്‍ നിന്ന് 'Board of Public Examination Kerala'
തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടര്‍ന്ന് രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഡിജിലോക്കര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിനായി. സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസണ്‍ കാള്‍ സെന്ററിലെ 0471-155300 (ടോള്‍ ഫ്രീ)0471-2335523 (ടോള്‍ഫ്രീ) എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാം.

Related Posts

0 Comments

Leave a reply