ചെണ്ടകൊട്ടി റിക്കോര്‍ഡിടാന്‍ വിഷ്ണു
കോഴിക്കോട്: 104 മണിക്കൂര്‍ ചെണ്ടകൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കോര്‍ഡിലേക്ക് കൊട്ടിക്കയറാന്‍ കോഴിക്കോടു നിന്നൊരു ചെണ്ടക്കാരന്‍. ഒളവണ്ണ ഒടുമ്പ്രയിലെ വിഷ്ണു ഒടുമ്പ്ര എന്ന കലാകാരനാണ് ശിങ്കാരി മേളത്തില്‍ റിക്കേര്‍ഡ് നേടാന്‍ ഒരുങ്ങുന്നത്. നിലവിലുള്ള റിക്കോര്‍ഡായ 101 മണിക്കൂര്‍ ഭേദിച്ച് ലോക റിക്കോര്‍ഡ് ഇടുകയാണ് വിഷ്ണുവിന്റ ലക്ഷ്യം. ജനുവരി 16ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് വിഷ്ണുവിന്റെ കൊട്ടിക്കയറ്റം. കോഴിക്കോട്് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.