വജ്രയുടെ ഡിസൈനര്‍ തിളക്കം
വജ്രയുടെ ഡിസൈനര്‍ തിളക്കം
ഡിസൈനര്‍ വസ്ത്ര രംഗത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് വജ്ര ഡിസൈനര്‍ സ്റ്റോര്‍സ്. എരഞ്ഞിപ്പാലം കാരപ്പറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വജ്ര ഡിസൈനര്‍ സ്‌റ്റോര്‍സ് ഫാഷന്‍ പ്രേമികള്‍കള്‍ക്ക് ഏറെ പ്രിയങ്കരം. മൂന്നു സഹോദരികളുടെ വിജയത്തിന്റെ കഥകൂടിയുണ്ട് ഈ സംരഭത്തിനു പിന്നില്‍. പ്രശസ്ത ഡോക്യുമെന്ററി - നാടക സംവിധായകനും റിട്ട. അധ്യാപകനുമായ വേണു താമരശേരിയുടെയും രത്‌നകുമാരിയുടേയും മക്കളായ സ്മിത സുകുമാരന്‍, നിത സത്യജിത്ത്, ജിത സന്തോഷ് എന്നിവര്‍ ചേര്‍ന്ന്് തുടങ്ങിയതാണ് വജ്ര ബോട്ടിക്. നല്ലതിനെ സ്വീകരിക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. അവര്‍ വജ്രയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
അമ്മ രത്‌നകുമാരിയാണ് ഡിസൈനിംഗ് രംഗത്തേക്കുള്ള കാല്‍വെയ്പ്പിന്റെ പ്രജോദനം. ചെറുപ്പം മുതലേ മക്കള്‍ക്കുള്ള വസ്ത്രങ്ങള്‍ രത്‌ന കുമാരി തന്നെ ഡിസൈന്‍ ചെയ്ത് തയ്ക്കുകയായിരുന്നു പതിവ്. ഇതു കണ്ടു വളര്‍ന്ന മക്കള്‍ക്ക് ഡിസൈനിംഗിനോടുള്ള കമ്പം കയറി. മുതിര്‍പ്പോള്‍ അവര്‍ ഈരംഗത്ത് കഴിവു തെളിയിക്കുകയും ചെയ്തു. അതാണ് വജ്ര ഡിസൈനര്‍ സ്‌റ്റോഴ്‌സിന്റെ വിജയകഥ പറയുന്നത്.